Latest News
Loading...

ഋഷഭ വാഹനം തൈലാധിവാസം 12ന്



പാലാ ളാലം മഹാദേവ ക്ഷേത്രത്തിൽ പുതിയതായി സമർപ്പിച്ച ഋഷഭവാഹനം ഔഷധ എണ്ണയിൽ നിക്ഷേപിക്കുന്ന ചടങ്ങ് ജൂൺ 12ന് നടക്കും.രാവിലെ 9.30 ക്ഷേത്രം തന്ത്രി മുണ്ടകൊടി ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരി,മേൽശാന്തി കളപ്ളാവിൽ ഇല്ലം ശ്രീകാന്ത് വാസുദേവൻ നമ്പൂതിരി എന്നിവരുടെ  കാർമികത്വത്തിലാണ് ചടങ്ങുകൾ.



കഴിഞ്ഞ ശിവരാത്രി ദിവസമാണ് ക്ഷേത്രത്തിൽ ഋഷഭവാഹനം  സമർപ്പിച്ചത്. വരിക്ക പ്ളാവിന്റെ ഒറ്റ  തടിയിൽ കൊത്തിയ ഋഷഭം നൂറ്റാണ്ടുകൾ നില നിൽക്കാൻ ആണ് ഔഷധ എണ്ണയിൽ ഇടുന്നത്. താന്ത്രിക ചടങ്ങുകൾക്ക് ശേഷം എണ്ണയിൽ നിക്ഷേപിക്കുന്ന ഋഷഭം തൊണ്ണൂറു ദിവസം കഴിഞ്ഞ് പുറത്ത് എടുത്ത് ലോഹം പൊതിഞ്ഞ് ശുദ്ധി വരുത്തിയാണ് എഴുന്നള്ളിപ്പിന് ഉപയോഗിക്കുക. അപൂർവ്വമായി മാത്രം നടക്കുന്ന ചടങ്ങാണിത്. 

മീനച്ചിൽ താലൂക്കിൽ ഋഷഭം എഴുന്നള്ളിക്കുന്ന ഏക ക്ഷേത്രമെന്ന ഖ്യാതിയും ഇതോടെ ളാലത്തിന്
കൈവരികയാണ്. അഞ്ച് നേരം പൂജയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിത്യ ശീവേലിയും പത്ത് ദിവസത്തെ ഉത്സവവും ഉള്ള ക്ഷേത്രമാണ് ളാലം മഹാദേവ ക്ഷേത്രം. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments