Latest News
Loading...

യുഡിഎഫ് സഹകരണ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ

ജൂലൈ 24-ന് നടക്കുന്ന തീക്കോയി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇലക്ഷൻ ഓഫീസിൽ നടന്നു. 

കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം തോമസ് കല്ലാടൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി.അഡ്വ: വി ജെ ജോസ് സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു. 

യോഗത്തിൽ അഡ്വ: ജോമോൻ ഐക്കര,അഡ്വ: വി.എം ഇല്യാസ്,പി എച്ച് നൗഷാദ്,ടോമി മാടപ്പള്ളി,ഓമന ഗോപാലൻ,എം സി വർക്കി,വി.എൽ ജോസഫ്,ഹരി മണ്ണുമഠം,സ്ഥാനാർത്ഥികളായ എ ജെ ജോർജ്,എം ഐ ബേബി,ബേബി പുതനപ്രയിൽ,ജോയി പൊട്ടനാനിയിൽ,പയസ് കവളംമാക്കൽ, റ്റി.ഡി ജോർജ്,ജയ്സൺ വാഴയിൽ,സിറിൾ താഴത്തുപറമ്പിൽ,റെജി തുണ്ടിയിൽ,ജെസ്സി തട്ടാം പറമ്പിൽ,ലീലാമ്മ ജോർജുകുട്ടി,ആൻസി വാഴയിൽ,മോഹനൻ കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.




Post a Comment

0 Comments