കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയുന്നതെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ. കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് എംന്റെ നേതൃത്വതില്‍ പാലാ ഹെഡ് പോസ്‌റ്റോഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനള്ള അധികാരവും കേന്ദ്രം കോര്‍പറേറ്റുകളെ ഏല്‍പിച്ചുവെന്നും മോന്‍സ് ജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി. പ്രദേശിക ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പോലും കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന സ്ഥിതിക്കാണ് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയത്.
രാജ്യത്തെ കാര്‍ഷിക മേഖലയാകെ കോര്‍പറേറ്റിന് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ കര്‍ഷകരോഷമാണ് ഉയരുന്നതെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കെ.എം മാണി കര്‍ഷകര്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും മോന്‍സ് കൂട്ടിചേര്‍ത്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് ധര്‍ണ്ണയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോയി എബ്രാഹം, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍, തങ്കച്ചന്‍ മണ്ണൂശേരി, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ജോസ്‌മോന്‍ മുണ്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments