Latest News
Loading...

അത്ലറ്റിക്സില്‍ ഇരട്ടനേട്ടങ്ങള്‍ സ്വന്തമാക്കി പൂഞ്ഞാര്‍ സ്വദേശിനി ചിന്നമ്മ ജോസഫ്



വെറ്ററന്‍സ് അത്ലറ്റിക്സ് രംഗത്ത് 70+ വിഭാഗത്തില്‍ ശ്രദ്ധേയമായ ഇരട്ടനേട്ടങ്ങള്‍ സ്വന്തമാക്കി പൂഞ്ഞാര്‍ വട്ടോത്ത് ചിന്നമ്മ ജോസഫ്. വെറ്ററന്‍സ് അത്ലറ്റിക്സ് ഫെഡറേഷന്‍ (VAF) സംഘടിപ്പിച്ച ആദ്യ കേരള സ്റ്റേറ്റ് വെറ്ററന്‍സ് അത്ലറ്റിക്സ് മെഗാ ചാമ്പ്യന്‍ഷിപ്പ് 2025 കുന്നംകുളം ജി.എം.ബി.എച്ച്.എസ്.എസ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 20, 21 തീയതികളിലാണ് നടന്നത്. 



1 കിലോമീറ്റര്‍ നടത്തം, 100, 200, 400 മീറ്റര്‍ ഓട്ടങ്ങള്‍, 4×100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലൊക്കെയും ചിന്നമ്മ ഒന്നാം സ്ഥാനം നേടി. ഇതിന് പിന്നാലെ മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച 44-ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് ക ജനുവരി 3, 4 തീയതികളില്‍ നടന്നപ്പോള്‍ 70+ വിഭാഗത്തില്‍ പങ്കെടുത്ത ചിന്നമ്മ ജോസഫ് വട്ടോത്ത് 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടങ്ങളില്‍ ഒന്നാം സ്ഥാനം, 100 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനം, 4×100 മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനം എന്നിവയും നേടി തുടര്‍ച്ചയായ മികവ് തെളിയിച്ചു.



സ്‌കൂള്‍ പഠനകാലംമുതല്‍ കായികമേഖലയോട് അഭിനിവേശമുണ്ടായിരുന്ന ചിന്നമ്മ വിവാഹശേഷം ഇവിടേയ്ക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. ഏതാനുംവര്‍ഷം മുന്‍പ് പത്രത്തില്‍ മാസ്റ്റേഴ്‌സ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം സംബന്ധിച്ച വാര്‍ത്ത കണ്ടാണ് ബന്ധപ്പെടുന്നതും വീണ്ടും കായികരംഗത്തേയ്ക്ക് എത്തുന്നതും. സാവധാനം പരിശീലനം പുനരാരംഭിക്കുകയും പാലാ സിന്തറ്റിക് സ്റ്റേഡിയത്തിലടക്കം എത്തുകയും ചെയ്തുതുടങ്ങി. ആദ്യശനിയാഴ്ചകളില്‍ പാലായില്‍ നടക്കുന്ന മാരത്തണുകളിലും ചിന്നമ്മ പങ്കെടുക്കുന്നുണ്ട്. 

ഈ മാസം തിരുവനന്തപുരത്ത് നടക്കുന്ന മാസ്റ്റേഴസ് മല്‍സരങ്ങളിലും ചിന്നമ്മ മല്‍സരിക്കുന്നുണ്ട്. പഞ്ചാബില്‍ നടക്കുന്ന ദേശീയ മല്‍സരത്തിലും പങ്കെടുക്കാനുള്ള ആഗ്രഹത്തിലാണ് ഇവര്‍. ഭര്‍ത്താവ് വി.വി ജോസഫും നാല് ആണ്‍മക്കളും ചിന്നമ്മയുടെ ആഗ്രഹത്തിന് ഫുള്‍സപ്പോര്‍ട്ടുമായി ഒപ്പമുണ്ട്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments