Latest News
Loading...

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ട പൂഞ്ഞാർ പനച്ചികപ്പാറയിൽ



ഈരാറ്റുപേട്ട പനച്ചികപ്പാറയിൽ വൻ എം ഡി എം എ വേട്ട. പിടിച്ചെടുത്തത് 99.073 ഗ്രാം എം ഡി എം എ. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ട ആണിത്. 3 പേര് പിടിയിൽ.  പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത്  വിമൽ രാജ്, ഈരാറ്റുപേട്ട നടക്കൽ മണിമലകുന്നേൽ ജീമോൻ എം എസ്, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവർ ആണ് പിടിയിൽ ആയത്.


 ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ടുവന്നതാണ്.. ഡാൻസഫ് സംഘമാണ് പിടികൂടിയത്.. വിമലിനെ നേരത്തെ യും എം ഡി എം എ കൈവശം വച്ചതിനു പിടികൂടിയിട്ടുണ്ട്.വിമലിന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ആണ് എം ഡി എം എ കണ്ടെത്തിയത്. .ബാംഗ്ലൂരിൽ നിന്നും കാർ മാർഗം എത്തിച്ച ലഹരി വിൽക്കുവാൻ ആയിരുന്നു തീരുമാനം..



 എന്നാൽ ദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീരക്ഷണത്തിലായിരുന്ന ഇവർ ഇന്ന് രാവിലെ 8 മണിയോടെ പിടിയിൽ ആവുകയായിരുന്നു. പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കും. കോട്ടയം എസ് പി ഷാഹുൽ ഹമീദ്,നാർക്കോറ്റിക് സെൽ ഡി വൈ എസ് പി എ ജെ തോമസ് എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments