ഈരാറ്റുപേട്ട നടക്കലിൽ അധ്യാപകൻ കുട്ടിയെ മർദ്ദിച്ചെന്ന് പരാതി. കാരക്കാട് എംഎം എംയുഎം യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ആണ് പരിക്കുകളോടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പരീക്ഷയുടെ സമയത്താണ് സംഭവം.
.അധ്യാപകനോട് സംശയം ചോദിചതിനെ തുടർന്ന് അധ്യാപകൻ കുട്ടിയുടെ തോളിൽ ഇടിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേ എടുത്തു നടത്തി പരിശോധനയിൽ തോൾ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. മൂന്നാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
.പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ഇന്ന് പത്തരയ്ക്ക് സ്കൂൾ മാനേജ്മെന്റ് പിടിഎ യോഗം ചേരും എന്നും അധ്യാപകനെ സസ്പെൻഡ് ചെയ്യുമെന്നും മാനേജ്മെന്റ് അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments