Latest News
Loading...

പാലായിൽ ലോറി തീപിടിച്ചു കത്തി നശിച്ചു


വിവാഹ പാർട്ടി കഴിഞ്ഞ് സാധനങ്ങളുമായി മടങ്ങിയ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ  ലോറി തീ പിടിച്ചു കത്തി നശിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം രാത്രി 8:45 ഓടേ ആയിരുന്നു സംഭവം. 
ഇവൻ്റ് മാനേജ്മെൻ്റ് ടീമിൻ്റെ സാധനങ്ങളുമായി പോന്ന ടോറസിൽ വൈദ്യുതി കമ്പിയിൽ 
നിന്ന് തീ പടർന്ന് ടോറസിലെ സാധനങ്ങൾ പൂർണമായി കത്തിനശിച്ചു. 


.കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന വിവാഹ സത്കാരം കഴിഞ്ഞ് കുഷ്യൻ കസേര ഉൾപ്പടെയുള്ള സാധനങ്ങളുമായി മടങ്ങിയ
 ഇവൻ്റ് മാനേജ്മെൻ്റ് ടീമിൻ്റെ വാഹനത്തിലാണ് അഗ്നി പടർന്നത്. ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ എത്തി അണച്ചു. 



ലോറി പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments