പാലാ: 2025-26 വർഷത്തിൽ പതിനാറ് വൈദികാർഥികൾ പൗരോഹിത്യം സ്വീകരിച്ചതോടെ രൂപതയിലെ വൈദികരുടെ എണ്ണം അഞ്ഞൂറ്റി മൂന്ന് ആയി ഉയർന്നു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഈ പതിനാറ് പേർക്കും പൗരോഹിത്യം നൽകിയത്.
രൂപതയിലെ 16 ഇടവകകളിലായി നടത്തപ്പെട്ട ശുശ്രൂഷകൾ ജനുവരി 5 നു സമാപിച്ചു. ഈ വൈദിക സമ്പത്ത് പാലാ രൂപതയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്. അജപാലന രംഗത്ത് കത്തോലിക്കാ സഭയ്ക്ക് ആകമാനം മാതൃകാപരമായ പ്രവർത്തനങ്ങളാണ് പാലാ രൂപത കാഴ്ച വച്ചിട്ടുള്ളത്.
നവവൈദികർ
ഫാ. ജോൺ കുന്നുപുറത്ത് (ഇളംന്തോട്ടം), ഫാ. സെബാസ്റ്റ്യൻ കടുപ്പിൽ (പാദുവ), ഫാ. അബ്രഹാം പുതിയാത്ത് (അന്ത്യാളം), ഫാ. അലക്സ് കാഞ്ഞിരത്തുങ്കൽ (ഏഴാച്ചേരി), ഫാ. ജോർജ് പ്ലാത്തോട്ടത്തിൽ (വാകക്കാട്), ഫാ. ജോർജ് തെക്കേചൂരനോലിക്കൽ (മേവട), ഫാ. ജേക്കബ് കരിനാട്ട് (മണ്ണാറപ്പാറ), ഫാ. സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിൽ (കൂടല്ലൂർ), ഫാ. അബ്രഹാം പുള്ളിക്കാട്ടിൽ (പ്രവിത്താനം), ഫാ. കുര്യാക്കോസ് കൂട്ടുങ്കൽ (അറക്കുളം പുത്തൻപള്ളി), ഫാ. പോൾ എരട്ടമാക്കിൽ (ഉദയഗിരി), ഫാ. തോമസ് പുത്തൻപുരയ്ക്കൽ (അയ്യംപാറ), ഫാ. മാത്യു മുകളേൽ (പ്ലാശനാൽ), ഫാ. ജോസഫ് കന്നുതൊട്ടി കല്ലുവേലിൽ (ജയ്ഗിരി), ഫാ. ദേവസ്യാ പടിഞ്ഞാറേക്കുറ്റ് (കയ്യൂർ), ഫാ. സേവ്യർ മുക്കുടികാട്ടിൽ (കടുത്തുരുത്തി)
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments