Latest News
Loading...

പെരിങ്ങുളത്ത് വെടിയേറ്റ സംഭവം ആത്മഹത്യയെന്ന് പോലീസ്



പൂഞ്ഞാര്‍ തെക്കേക്കര പെരിങ്ങുളത്ത് മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. പെരുങ്ങുളം തടവനാല്‍ ജോസി ടി.കെ (ലോറന്‍സ്) എന്ന 55 കാരനാണ് മരിച്ചത്.  രാവിലെ പത്തരയോടെ വീടിന് അരകിലോമീറ്ററോളം അകലെയുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 



റീസര്‍വെയില്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയില്‍ രണ്ടേക്കറോളം ഭൂമി നഷ്ടമായിരുന്നു. ഇത് സംബന്ധിച്ച് ലോറന്‍സ് മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഇത് മൂലം ലോറന്‍സ് ആത്മഹത്യ ചെയ്തതാകാമെന്നാണ് വിലയിരുത്തല്‍. 



രാവിലെ നാല് മണിയോടെയാണ് നാടന്‍തോക്കുമായി ജോസി പുറത്ത് പോയത്. നേരത്തെയും വേട്ടയാടാനായി തോക്കുമായി പുറത്ത് പോകുന്ന പതിവുണ്ടായിരുന്നു. 



വെടിശബ്ദം കേട്ടെങ്കിലും നേരം വെളുത്തിട്ടും ജോസി തിരികെയത്താതായതോടെയാണ് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയത്. പശുകറവ ഉള്ളതിനാല്‍ 6 മണിയ്ക്ക് ജോസി തിരിച്ചെത്താറുണ്ടായിരുന്നു. തെരച്ചിലിലാണ് മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 



മൃതദേഹത്തിന് സമീപത്ത് തന്നെ തോക്കും കണ്ടെത്തി. ഇത് ലൈസന്‍സില്ലാത്ത തോക്കാണ്. തുടര്‍ന്ന് കോട്ടയം എആര്‍ ക്യാമ്പില്‍ നിന്നും ആംഡ് സക്വാഡും സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിലെടുത്തു. നെറ്റിയ്ക്ക് താഴെ വെടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ ജോളി. മക്കള്‍- ആല്‍ബിന്‍, ഡയോണ.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

1 Comments

Anonymous said…
ദുഃഖിതരായ കുടുംബത്തിന് അനുശോചനം.🙏🏻🙏🏻