Latest News
Loading...

സൈലൻസർ മോഡിഫിക്കേഷൻ. ജനങ്ങളെ ഉറങ്ങാൻ സമ്മതിക്കാതെ യുവാവ്.



പിഴക് ന്യൂ ഇയർ രാത്രിയിൽ നാട്ടിലെ ജനങ്ങളെ ഉറങ്ങാൻ സമ്മതിക്കാതെ യുവാവ്. ന്യൂ ഇയർ യാത്രയിൽ 11 മണി മുതൽ വെളുപ്പിന് രണ്ടര വരെയും പലതവണ ബൈക്കിന്റെ സൈലൻസർ ഊരി മാറ്റി അമിതവേഗത്തിൽ ശബ്ദം ഉണ്ടാക്കി കടനാട്, പിഴക് മാനത്തൂർ പ്രദേശങ്ങളിലൂടെ പലതവണ കറങ്ങി നടന്ന യുവാവ് നാട്ടുകാർക്ക് ശല്യമായി.. 


അമിതമായ ശബ്ദത്തിന് ഒപ്പം പടക്കം പൊട്ടുന്ന സൗണ്ടും ഉണ്ട്. ഈ പ്രദേശങ്ങളിൽ വഴിയോട് ചേർന്ന് താമസിക്കുന്ന ആളുകൾ ശബ്ദം കേട്ട് ഞെട്ടി ഉണരുമ്പോഴേക്കും ബൈക്ക് കടന്നു കളയും. ഇതിനുമുമ്പും നാട്ടുകാർക്ക് ശല്യമായ ഈ ബൈക്ക് യാത്രികനെ കുറിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും. അജ്ഞാതനായ യുവാവ് വീണ്ടും സജീവമായിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ശല്യമായ ഈ സാമൂഹ്യവിരുദ്ധനെ കണ്ടെത്തി നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments