Latest News
Loading...

ജെൻ ഇന്ത്യ പദയാത്രയ്ക്ക് ഈരാറ്റുപേട്ടയിൽ സ്വീകരണം നൽകി



ഈരാറ്റുപേട്ട: ഭരണഘടനയാണ് കാവൽ, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് മന്ത്രി ഒ.ജെ. ജനീഷ് നയിക്കുന്ന ജെൻ ഇന്ത്യ പദയാത്രയ്ക്ക് ഈരാറ്റുപേട്ടയിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു. 


.എം.എൽ.എ. മാരായ എം.ജെ. സെബാസ്റ്റ്യൻ, റോണി കെ. ബേബി, സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, സംസ്ഥാന സെക്രട്ടറി സുബിൻ മാത്യു, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റിയൻ, ജോർജ് പയസ്, രാഹുൽ മറിയപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. പദയാത്ര പനയ്ക്കപ്പാലത്തു നിന്നും ആരംഭിച്ച് ഈരാറ്റുപേട്ട മുട്ടം ജങ്ഷനിൽ സമാപിച്ചു. ജില്ലിയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ റാലിയിൽ അണിചേർന്നു.

 



.



.

Post a Comment

0 Comments