പാലാ തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിക്ക് സമീപം ഉണ്ടായ കാർ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലപ്പള്ളി അഞ്ചാംമൈലിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. തൊടുപുഴയിൽ നിന്നും പാലായിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
.വളവ് തിരിഞ്ഞ് എത്തിയ കാർ ഇടതുവശത്തെ സോളാർ ലൈറ്റും ഇടിച്ചു തകർത്തു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
.
.





0 Comments