Latest News
Loading...

ഈരാറ്റുപേട്ടയിൽ വൻ എംഡിഎംഎ വേട്ട



ഈരാറ്റുപേട്ടയിൽ വൻ എംഡിഎംഎ വേട്ട. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ പൂഞ്ഞാർ കടുപ്പാറ മ്യാലിൽ ഷിജോ ജോസഫ് , ഈരാറ്റുപേട്ട നടക്കൽ സ്വദേശി ഹഫീസ് എന്നിവരാണ് പിടിയിലായത്.. ഈരാറ്റുപേട്ട നടക്കൽ കോസ്സ് വേയിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്... 

 

.പ്രാദേശികമായി ആവശ്യക്കാർക്ക് മറിച്ച് വിൽക്കുന്നതിനായി കൊണ്ടുവന്നതായിരുന്നു എംഡിഎംഎ.. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. വലിയ അളവിൽ കൊണ്ടുവരുന്ന മയക്കുമരുന്ന് ചെറുപൊതികളാക്കി വിൽക്കുകയായിരുന്നു പതിവ്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞുനിർത്തിയാണ് ഡാൻസാഫ് സംഘം ഇതുവരെയും കസ്റ്റഡിയിലെടുത്തത്.



.ഇവരുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് നിലയിലായിരുന്നു ലഹരിവസ്തുക്കൾ. ഡാൻസാഫ് സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തി. പാലാ ഡിവൈഎസ്പിയും സ്ഥലത്തെത്തിയിരുന്നു. ജില്ലയിൽ നിന്നും വലിയ അളവിലുള്ള എംഡിഎംഎ പിടികൂടുന്ന കേസാണിത് 




.ലഹരി മരുന്ന് ചൂടാക്കി വലിക്കുന്നതിനുള്ള ഉപകരണങ്ങളും ത്രാസും ഇവരിൽ നിന്നും കണ്ടെടുത്തു. ഇവർക്ക് ലഹരിമരുന്ന് കൈമാറിയ വരെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ഡിവൈഎസ്പി പറഞ്ഞു. ഹഫീസിൻ്റെ പേരിൽ സമാനമായ കേസുകൾ നിലവിലുണ്ട്. ഇതേ തുടർന്ന് ഹഫീസ് നിരീക്ഷണത്തിലായിരുന്നു. പിടിയിലായ രണ്ടുപേരെയും സ്റ്റേഷനിലേക്ക് മാറ്റി. നാളെ കോടതിയിൽ ഹാജരാക്കും. 

 

Post a Comment

0 Comments