Latest News
Loading...

നവീകരിച്ച അരുവിത്തുറ പള്ളി വെഞ്ചിരിപ്പിനു ഒരുങ്ങി.




നവീകരിച്ച അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് സെപ്റ്റംബർ 26ന് ഉച്ചകഴിഞ്ഞ് നാലര മണിക്ക്. രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചിരിപ്പ് നടത്തി സന്ദേശം നൽകും. പള്ളിയുടെ വെഞ്ചിരിപ്പ് കർമ്മത്തിനുശേഷം ലഘു ഭക്ഷണമുണ്ടാകും. 7 മണിക്ക് പരിശുദ്ധ കുർബാന. രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ മുഖ്യകാർമ്മികനായിരിക്കും.



.തോമാശ്ലീഹാ തന്റെ പ്രേക്ഷിത യാത്രയ്ക്കിടയിൽ AD 62- ആണ്ടിൽ അരുവിത്തുറയിൽ എത്തി കുരിശ് സ്ഥാപിച്ചു എന്നാണ് വിശ്വാസ പാരമ്പര്യം. AD 151-ൽ അവിടെ ആദ്യത്തെ ദൈവാലയം നിർമ്മിച്ചു. . ഒറ്റത്തടിയിൽ തീർത്ത ഏഴ് നൂറ്റാണ്ടിലധികം പഴക്കമുള്ള വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപത്തിന് യാതൊരു രൂപമാറ്റവും ഭാവമാറ്റവും സംഭവിച്ചിട്ടില്ല. വിശുദ്ധ ഗീവർഗീസിനോട് മാധ്യസ്ഥം പ്രാർത്ഥിക്കാൻ നാനാജാതി മതസ്ഥരായ വിശ്വാസികൾ അരുവിത്തുറയിലേക്ക് ഒഴുകിയെത്തുന്നു.


.ഇന്നത്തെ ദൈവാലയം 1951-ൽ കൂദാശ ചെയ്തു. അതിന്റെ സമഗ്രവും സമ്പൂർണ്ണവുമായ നവീകരണമാണ് പൂർത്തിയാക്കിയത്. പള്ളിയുടെ ചരിത്രവും പൈതൃകങ്ങളും പാരമ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.

 

 സിറിയൻ ഗോത്തിക് ശില്പ മാതൃകയിലുള്ള ദേവാലയഘടന അതേപടി നിലനിർത്തിയിരിക്കുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക കലാ സങ്കേതങ്ങൾ നവീകരണത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 



.മദുബഹയുടെയും ബേമ്മയുടെയും മേൽത്തട്ടിലെ ദൃശ്യാവിഷ്കാരങ്ങൾ ക്രിസ്തുരഹസ്യങ്ങളും സഭാ പ്രബോധനങ്ങളും വ്യക്തമാക്കുന്നതും പള്ളിയുടെ ചരിത്ര പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണ്. പള്ളിയുടെ ആനവാതിലിലെ ചിത്രീകരണം തോമസ് അപ്പസ്തോലന്റെ അരുവിത്തുറ സന്ദർശനത്തിന്റെ പ്രകാശനമാണ്.



പരിപാടികൾ വിശദീകരിച്ചു നടന്ന വാർത്താ സമ്മേളനത്തിൽ ഫോറോനാ വികാരി വെരി റവ.ഫാ മാത്യു ചന്ദ്രൻ കുന്നേൽ, അസ്സിസ്റ്റന്റ വികാരി ഫാ ജോസഫ് ചെങ്ങഴശ്ശേരിൽ, കൈകാരൻമാരായ ജോർജ് വടക്കേൽ , അൻഡ്രൂസ് തെക്കേക്കണ്ടത്തിൽ, ജോർജ്കുട്ടി മുകാലിൽ , അഡ്വ: ടോം വെള്ളുക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments