Latest News
Loading...

ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം തിങ്കളാഴ്ച



പാലാ: കടയം ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവവും ഉണ്ണിയൂട്ടും തിങ്കളാഴ്ച നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ അഞ്ചിന് പള്ളിയുണർത്തലും നിർമ്മാല്യ ദർശനവും നടക്കും. 5.30ന് അഷ്ടാഭിഷേകവും 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടക്കും. 



.ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി കല്ലമ്പള്ളി ഇല്ലം മുഖ്യകാർമികത്വം വഹിക്കും. തിരുവരങ്ങിൽ പാലാ ചെമ്പൈ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പഞ്ചരത്ന കീർത്തനാലാപനവും സംഗീതാരാധനയും നടക്കും.


.രാവിലെ 10.30ന് പ്രസാദവിതരണവും 11ന് ചരിത്രപ്രസിദ്ധമായ ഉണ്ണിയൂട്ടും മഹാപ്രസാദമൂട്ടും നടക്കും. വൈകിട്ട് 6.30ന് ദീപാരാധന.

വിനായക ചതുർത്ഥി ദിനത്തിൽ ബാലഗണപതിക്ക് സമർപ്പിക്കുന്ന പ്രധാന വഴിപാടായാണ് ഉണ്ണിയൂട്ട് നടത്തിവരുന്നത്. കുട്ടികളുടെ ആയുരാരോഗ്യത്തിനും സത്സന്താനലബ്ധിക്കും ഉണ്ണിയൂട്ട് വിശിഷ്ടമാണെന്നാണ് വിശ്വാസം.


.പാലാ മീഡിയ ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ. ടി. മനോജ് വേളയിൽ, സെക്രട്ടറി ശ്രീരാജ് എ എസ്. ശ്രീഭവനം, ടി. എൻ. രാജൻ തോട്ടാപ്പിള്ളിൽ, ഹരികൃഷ്ണൻ പുരയിടത്തിൽ, ഹരിശങ്കർ പുളിക്കൽതാഴെ, പി. പങ്കജാക്ഷൻ പൈങ്ങണാമഠത്തിൽ എന്നിവർ പങ്കെടുത്തു.



.




Post a Comment

0 Comments