വീടുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും ഓവർഹെഡ് ടാങ്കുകളിലെ കുടിവെള്ള ഗുണനിലവാരത്തിലുണ്ടാകുന്ന ഗുരുതരമായ കുറവിന് ശാശ്വത പരിഹാരവുമായി 'ശംഖ ഭസ്മം വാട്ടർ പ്യൂരിഫിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്'. ഓവർഹെഡ് ടാങ്കുകളിൽ നിന്ന് ഓക്സിജൻ സമൃദ്ധമായ ഉപരിതല മൃദുജലം ലഭ്യമാക്കുന്ന 'ശംഖഭസ്മ ഫിൽട്ടർ, സ്പ്രിംഗ് ലോഡഡ് ഫ്ലെക്സിബിൾ ഫ്ലോട്ട് പൈപ്പ്' സാങ്കേതികവിദ്യയാണ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തത്.
.
വാട്ടർ ടാങ്കിന്റെ അടിത്തട്ടിൽ നിന്ന് ചെളിയും അണയറോബിക് ബാക്ടീരിയകളും നിറഞ്ഞ മലിനജലം താഴേക്ക് വലിച്ചെടുക്കുന്നതിന് പകരം, ഈ പുതിയ ഫ്ലോട്ടിംഗ് സക്ഷൻ പൈപ്പ് സിസ്റ്റം വഴി ഉപരിതലത്തിൽ നിന്നുള്ള ശുദ്ധവും ഓക്സിജൻ സമൃദ്ധവുമായ വെള്ളം മാത്രം താഴത്തെ പൈപ്പുകളിൽ ലഭ്യമാക്കുന്നു.
കോയമ്പത്തൂരിലെ പ്രമുഖ സംരംഭക ഗവേഷകനായ ഡോ. ജോഷി ചെറിയാന്റെ ശാസ്ത്രീയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ശംഖഭസ്മ വാട്ടർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കെ.ബി. ജോയിയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഈ ബൗദ്ധിക സ്വത്തിന്റെ (Intellectual Property) സാങ്കേതിക വിവരങ്ങൾ സ്വന്തം ആവശ്യത്തിനായി നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പൂർണ്ണമായും സൗജന്യമായി നൽകുമെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
.
.






0 Comments