Latest News
Loading...

മാലിന്യങ്ങൾ നഗരസഭ നീക്കം ചെയ്യുന്നു



പ്രളയത്തെ തുടർന്ന് ഈരാറ്റുപേട്ട നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്ന പ്രവർത്തനം  ആരംഭിച്ചു.



.വ്യാപാര സ്ഥാപനങ്ങളിലെ അടിസ്ഥാന മാലിന്യങ്ങൾ ശേഖരിച്ച് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ഈ പ്രവർത്തനം ഇന്നും തുടരുകയാണ്.


.വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ വലിച്ചെറിയാതെ നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് ചെയർമാൻ അഡ്വക്കേറ്റ് വിപി നാസർ അഭ്യർത്ഥിച്ചു



.



Post a Comment

0 Comments