Latest News
Loading...

ഉഴവൂർ ടൗണിലെ ഓട്ടോ തൊഴിലാളികളുടെ പൂച്ചെടികൾ നശിപ്പിച്ചു



 ഉഴവൂർ ടൗണിൽ ഓട്ടോ തൊഴിലാളികൾ നട്ടുപിടിപ്പിച്ച പൂച്ചെടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. രാത്രിയുടെ മറവിലാണ് ചെടികൾ നശിപ്പിച്ചതെന്നാണ് ആരോപണം.

കഴിഞ്ഞ വർഷം കോട്ടയം ജില്ലയിലെ മികച്ച ടൗണായി തെരഞ്ഞെടുക്കപ്പെട്ട ഉഴവൂരിന്റെ സൗന്ദര്യം നിലനിർത്തുന്നതിനായി വിവിധ മേഖലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ് ചെടികൾ നശിപ്പിച്ച സംഭവം.



.ടൗണിന്റെ ഭംഗി വർധിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് മനോഹരമായ അന്തരീക്ഷം ഒരുക്കുന്നതിനുമായി ഓട്ടോ തൊഴിലാളികൾ സ്വന്തം നിലയിൽ പരിശ്രമിച്ചാണ് പൂച്ചെടികൾ നട്ടുപിടിപ്പിച്ചത്. എന്നാൽ ഇവ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.



.പൊതുസ്ഥലങ്ങൾ മനോഹരമാക്കുന്നതിനായി നാട്ടുകാരും തൊഴിലാളികളും നടത്തുന്ന ഇത്തരം കൂട്ടായ ശ്രമങ്ങളെ സംരക്ഷിക്കേണ്ടതിന് പകരം നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



.സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഉഴവൂരിലെ ഓട്ടോ തൊഴിലാളികൾ തീരുമാനിച്ചു. ചെടികൾ നശിപ്പിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പൊതുസ്ഥലങ്ങളിലെ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.



Post a Comment

0 Comments