Latest News
Loading...

തീക്കോയി പഞ്ചായത്തിൽ വ്യാപക നാശം.



തീക്കോയി പഞ്ചായത്തിലെ 30 ഏക്കറിൽ ഉരുൾപൊട്ടലിൽ വ്യാപക നാശം. 
4 വീടുകൾ തകർന്നു. രാത്രി മഴയ്ക്ക് പിന്നാലെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്നവർ മാറിയതിനാൽ ആളുകൾ രക്ഷപ്പെട്ടു. ചെളിയിൽ പുതഞ്ഞു പോയ രണ്ടുപേരെ രക്ഷപ്പെടുത്തി. 


.വലിയ കല്ലുകളും മരക്കമ്പുകളും പതിച്ച് വീടുകൾ തകർന്നു. വീട്ടിൽ ഉണ്ടായിരുന്നവർ നിലവിൽ ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. കാലിനു പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. 



തീക്കോയി മുപ്പതേക്കർ ഭാഗത്തെ ഉരുൾ പൊട്ടലിൽ മംഗളഗിരി -മാർമല റോഡിലെ കലുങ്ക് തകർന്ന് റോഡ് മുറിഞ്ഞു പോയി. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തീക്കോയി ഇല്ലിക്കുന്ന് തൂക്കുപാലം തകർന്നു.


.




Post a Comment

0 Comments