Latest News
Loading...

മഴ ശക്തിപ്പെടുന്നു. കൂടുതൽ റോഡുകൾ വെള്ളത്തിൽ



മഴ ശക്തമായതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യത. ഇപ്പോൾ തന്നെ പല റോഡുകളും വെള്ളത്തിലായി . കൊട്ടാരമറ്റത്ത് റോഡിലും ബസ്റ്റാൻഡിലും വെള്ളം കയറി. തുടർച്ചയായ മൂന്നാം ദിവസമാണ് ജനം മഴ മൂലം ഉള്ള ദുരിതമനുഭവിക്കുന്നത്. സാധാരണ വെള്ളം കയറിയാലും ഒരു ദിവസം കൊണ്ട് തീരുന്നതായിരുന്നു ചരിത്രം. കിഴക്കൻ പഞ്ചായത്തുകളിൽ അടക്കം ഒറ്റപ്പെട്ട ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. തീക്കായി അടുക്കത്ത് ഉരുൾപൊട്ടിയതായി  പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. 


.മറ്റക്കരയിൽ പന്നഗം തോട് പിന്നെയും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി.റോഡുകളിലും വെള്ളം. ഗതാഗതം തടസ്സപ്പെട്ടു. പനക്കപാലത്ത് പാലാ റോഡിലും റോഡിലും വെള്ളം കയറി. അമ്പാറ അമ്പലം ഭാഗത്തും വെള്ളമുണ്ട്. ഭരണങ്ങാനം ഇടമറ്റം റോഡിൽ വളഞ്ഞങ്ങാനത്ത് അരയാൾ പൊക്കത്തിൽ വെള്ളം ഉയർന്നു. മരങ്ങാട്ടുപിള്ളി കടപ്ലാമറ്റം റോഡിൽ വെള്ളം കയറി. 


.




Post a Comment

0 Comments