Latest News
Loading...

ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.



പൂഞ്ഞാർ :ബിജെപി നിയമസഭാകക്ഷി നേതാവ്  ബി ബി ഗോപകുമാർ MLAയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കോട്ടയം ജില്ലയിലെ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ, പെരിങ്ങുളം, പൂഞ്ഞാറിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.

ക്യാമ്പിലെ സാഹചര്യങ്ങളും, അടിയന്തര ആവശ്യങ്ങളും നേരിട്ട് വിലയിരുത്തിയ സംഘം ദുരിതബാധിതരുമായി സംവദിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.




.പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ജനങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ലെന്നും, എല്ലാ സഹായങ്ങളുമായി ബിജെപി കൂടെയുണ്ടെന്നും നേതൃത്വം വ്യക്തമാക്കി.

സന്ദർശനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ കെ സോമൻ, ബിജെപി കോട്ടയം ഈസ്റ്റ് ജില്ല പ്രസിഡന്റ് റോയി ചാക്കോ,പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ ,നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ്, ലെൽസ് ജേക്കബ്. മറ്റ് സംസ്ഥാന-ജില്ലാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.


.




Post a Comment

0 Comments