Latest News
Loading...

പുഞ്ഞാർ സോഷ്യൽ വെൽഫെയർ ആൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും



പൂഞ്ഞാർ കേന്ദ്രമാക്കി പുഞ്ഞാർ സോഷ്യൽ വെൽഫെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു. പാവപ്പെട്ടവരും അർഹരുമായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുക എന്നതിനൊപ്പം സന്നദ്ധ സേവനവും യുവജന ശാക്തികരണവും മുൻ നിർത്തി പുഞ്ഞാറിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യസ , ആരോഗ്യ മേഖലകളിലെ സമഗ്രമായ വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം. 


.ജനപങ്കാളിത്തത്തോടെ നാടിന്റെ പുരോഗതിക്കും സമൂഹത്തിന്റെ ക്ഷേമത്തിനുമായി വിവിധ സേവന വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനാണ് സൊസൈറ്റി ലക്ഷ്യം വയ്ക്കുന്നത്.

      സൊസൈറ്റി പ്രസിഡന്റ് ലെൽസ് ജേക്കബ് അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനർവ്വാ മോഹൻ സൊസൈറ്റി ഉദ്ഘാടനം ചെയ്തു. ശ്രീ ജ്യോതിസ് മോഹൻ ഐ ആർ എസ് മുഖ്യാതിഥി ആയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ , രാഹുൽ പി. രാജ്, സുനോജ്, ദിപു ജി നായർ മറ്റ് പഞ്ചായത്ത് മെമ്പർന്മാർ എന്നിവർ ആശംസ അറിയിച്ചു .തുടർന്ന് പഞ്ചായത്തിലെ 200 കുടുംബങ്ങളിൽ ഓണ കിറ്റ് വിതരണം നടത്തി.


.


.


.



Post a Comment

0 Comments