Latest News
Loading...

റജീനയ്ക്കും മകൻ ജോസഫൈനും കണ്ണീർ വിട



 പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട്ടുതകർന്ന് മരണമടഞ്ഞ റജീനയുടെയും മകൻ ജോസഫൈനും വിട നൽകി നാട്.   മണപ്പാട്ട് ജോണിയുടെ ഭാര്യ റജീനയുടെയും മകൻ ജോസഫൈൻ്റേയും
സംസ്കാരകർമ്മങ്ങൾ പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ നടന്നു.

 

മൃതദേഹങ്ങൾ കാല ജനറൽ ആശുപത്രിയിൽ നിന്നും എടുത്ത്  രാവിലെ 11.30 മുതൽ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു.  മന്ത്രി മോൻസ് ജോസഫ് അന്തിമോപചാരം അർപ്പിച്ചു. ആന്റോ ആന്റണി എംപി, എം.ജെ. സെബാസ്‌റ്യൻ എം.എൽ.എ എന്നിവരും 
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെ ആയിരങ്ങളാണ് മൃത സംസ്കാര ചടങ്ങിൽ പങ്കെടുത്തത്


.സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ നടന്നു.. സംസ്കാര ശുശ്രൂഷകൾക്ക് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മോൻസിഞ്ഞോർ ജോസഫ് തടത്തിൽ എന്നിവർ മുഖ്യ കർമികത്വം വഹിച്ചു. 

 




Post a Comment

0 Comments