Latest News
Loading...

ഓണാഘോഷം സംഘടിപ്പിച്ചു




കാണിയക്കാട് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ–നെല്ലിയാനിയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ജോണി കൊച്ചുകാക്കനാട്ട് അധ്യക്ഷത വഹിച്ചു. ബിനോ ഒ. ജെ. സ്വാഗതം ആശംസിച്ചു.



.സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നെല്ലിയാനി മഠം ചാപ്ലയിൻ വെരി. റവ. ഫാ. ജോർജ് മണ്ഡപത്തിൽ ഓണസന്ദേശം നൽകി.


.തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം നടത്തി. രക്ഷാധികാരികളായ റോബിൻ കെ. അലക്സ്, അഡ്വ. സിറിയക് ജെയിംസ് ആക്കക്കുന്നേൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജോസ് തെങ്ങുംപള്ളി നന്ദി രേഖപ്പെടുത്തി.


.


.



Post a Comment

0 Comments