Latest News
Loading...

എംഎല്‍എ ഓഫീസും മനാസ് ബില്‍ഡിംഗ് ജീവനക്കാരും ചേര്‍ന്ന് ഓണാഘോഷം



എംഎല്‍എ ഓഫീസ് പാലായുടെയും ടീം മനാസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മാണി സി. കാപ്പന്‍ എംഎല്‍എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മനാസ് ബില്‍ഡിങ്ങിലെ ജീവനക്കാര്‍ ഒത്തുചേര്‍ന്ന് അത്തപ്പൂക്കളം ഒരുക്കി. തുടര്‍ന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. ചടങ്ങില്‍ മാണി സി. കാപ്പന്‍ എംഎല്‍എ ഓണസന്ദേശം നല്‍കി.


.ഒരു ബില്‍ഡിങ്ങിലെ മുഴുവന്‍ തൊഴിലാളികളും ഒത്തുചേര്‍ന്ന് ഓണം ആഘോഷിക്കുന്നത് മാതൃകാപരമാണെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. ഇത്തരത്തില്‍ എന്നും ഒത്തൊരുമയോടെ ഓണം ആഘോഷിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.  തുടര്‍ന്ന് വിവിധ മത്സരങ്ങള്‍, ഗാനസദസ്, കൂപ്പണ്‍ നറുക്കെടുപ്പ്, സമ്മാനദാനം എന്നിവ നടന്നു. 

ഓണസദ്യയും ഒരുക്കിയിരുന്നു. സ്ഥാപന മേധാവികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു.



.


.


.



Post a Comment

0 Comments