കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്നിലവു ഗ്രാമ പഞ്ചായത്ത് ആഫീസ് വരാന്തയിലും മുറ്റത്തും അടിഞ്ഞുകൂടിയ ചേറും മാലിന്യങ്ങളും മാറ്റി വൃത്തിയാക്കുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. ചെളി മൂടിയ ഇടങ്ങളിലൂടെ ആഫീസിൽ എത്തുന്ന പൊതുജനങ്ങളും സ്റ്റാഫും തെന്നിവീണു പരുക്കു പറ്റുന്ന അവസ്ഥയാണ്.
.പഞ്ചായത്തിൻ്റെ പല വാർഡുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവത്തിക്കുന്നുണ്ട്. പക്ഷെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുറ്റമറ്റ രീതിയിൽ ദുരിതമനുഭവിക്കുന്നവർക്കു സേവനം ചെയ്യുന്നതിനു അധികൃതർക്ക സാധിക്കുന്നില്ല എന്ന് പരക്കെ പരാതി ഉയർന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
.ഇതിന് പരിഹാരം കാണുന്നതിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിനും മേൽ നടപടികൾ സ്വീകരിക്കുന്നതിനും നാളിതുവരെ ഒരു അടിയന്തിര കമ്മറ്റി വിളിച്ചു ചേർക്കുന്നതിനുവരെ തയ്യാറായിട്ടില്ല എന്നത് അതീവ ഗൗരവമായി കാണേണ്ടതാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പഞ്ചായത്തിനോടൊത്തു പ്രവർത്തിക്കുവാൻ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തയ്യാറാണ് പക്ഷേ അധികാരികൾ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനു തയ്യാറാകണമെന്നും ആവശ്യപ്പെട്ടു




0 Comments