Latest News
Loading...

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം അടിയന്തരമായി ആരംഭിക്കണം -സി.പി.ഐ




ഈരാറ്റുപേട്ട: നാടിന്റെയും ജനങ്ങളുടെയും ദീർഘകാല സ്വപ്നമായ നിർദ്ദിഷ്ട മിനി സിവിൽ സ്റ്റേഷൻ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരത്ത് നിർമ്മിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് സി.പി.ഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിനോദ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയത്. 


.എ.എസ്, ടി.എസ് എന്നിവ ലഭിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണോദ്ഘാടനം നടത്തുകയും ചെയ്ത ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ, ബജറ്റ് ഫണ്ട് അടിസ്ഥാനത്തിലുള്ള പദ്ധതിയായതിനാൽ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.



.എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയായതിനാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം നിർമ്മാണത്തിൽ കാലതാമസം വരുത്തുന്നതായി ജനങ്ങൾക്കിടയിൽ സംശയം ഉയരുന്നുണ്ടെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി. വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിന് അതീതമായി നടപ്പാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.



.യോഗത്തിൽ എം.ജി. ശേഖരൻ, അഡ്വ. പി.എസ്. സുനിൽ, ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, പി.എസ്. ബാബു, കെ.എസ്. രാജു, കെ.വി. അബ്രഹാം, കെ.ഐ. നൗഷാദ്, സോളി ഷാജി, ഓമന രമേശ്, കെ. ശ്രീകുമാർ, മനോജ് പി.ആർ., സി.എസ്. സജി, കെ.എസ്. നൗഷാദ്, പി.പി. രാധാകൃഷ്ണൻ, ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.


.



Post a Comment

0 Comments