Latest News
Loading...

ജോസ് കെ മാണിയെ സന്ദര്‍ശിച്ച് മായാ രാഹുല്‍



നഗരസഭ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയെ സന്ദര്‍ശിച്ച് മായാ രാഹുല്‍. ചെയര്‍മാന്‍ ഇവരെ ഹസ്തദാനം ചെയ്ത് സ്വീകരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് മായാ രാഹുല്‍ എംപിയുടെ വസതിയിലെത്തിയത്. 



.ഏത് കാര്യത്തിലും മാതൃകയായി നിന്നിട്ടുള്ള മുന്‍സിപ്പാലിറ്റിസായണ് പാലായെന്നും  എന്നാല്‍ കുറച്ചു നാളുകളായി പാലായിലെ ഭരണവും വികസനവും സ്തംഭിച്ച നിലയിലാണെന്നും ജോസ് കെ മാണി പറഞ്ഞു.  പൊതുജനങ്ങള്‍ ആഗ്രഹിക്കുന്ന തലത്തിലേയ്ക്ക് ഉയരാന്‍ ഭരണസമിതിയ്ക്ക് സാധിച്ചിട്ടില്ല. ആ സാഹചര്യത്തിലാണ് നഗരവികസന സമിതിയ്ക്ക് പിന്തുണ കൊടുത്തതെന്നും ജോസ് കെ മാണി പറഞ്ഞു.


.നഗരസഭയില്‍ സുസ്ഥിരഭരണം കാഴ്ചവയ്ക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ പറഞ്ഞു. നഗരവികസന സമിതി എന്ന പേരിന് ചേരുന്ന രീതിയില്‍ നഗരഭരണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. 



.കോണ്‍ഗ്രസ് വിമതയായി മത്സരിച്ച മായ രാഹുല്‍ എല്‍ഡിഎഫിന്റെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും പിന്തുണയോടെയാണ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. 10 കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍, 2 എല്‍ഡിഎഫ് സ്വതന്ത്രര്‍, 3 കോണ്‍ഗ്രസ് വിമതര്‍ എന്നിവരടക്കം 16 പേരുടെ പിന്തുണയോടെയാണ് മായ രാഹുല്‍ അധികാരത്തിലെത്തിയത്. 



Post a Comment

0 Comments