Latest News
Loading...

കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും - എം ജെ സെബാസ്റ്റ്യൻ എംഎൽഎ.



വന്യജീവി ശല്യം,കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കൽ തുടങ്ങി കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ.എം ജെ സെബാസ്റ്റ്യൻ പറഞ്ഞു. അഗ്രിക്കൾച്ചറൽ എൽഡേഴ്സ് ഫോറത്തിന്റെയും കർഷക സ്വരാജ് കർഷക സംഘടനയുടെയും നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


.നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ് വി പി നാസർ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് വി ജെ ജോസ് അധ്യക്ഷത വഹിച്ചു. വി എം അബ്ദുള്ള ഖാൻ, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ, ബേബി പേണ്ടാനം, അഡ്വക്കേറ്റ് ജോർജ് കുട്ടി കടപ്ലാക്കൽ, അഡ്വക്കേറ്റ് സുഹൈൽ ഖാൻ, റോജർ സബാസ്റ്റ്യൻ, പി എം അബ്ദുൽ ഖാദർ, ബാലാജി ആർ, എളൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എംഎൽഎയെ പൊന്നാട അണിയിച്ച് ആദരിച്ചു.


.


.


.



Post a Comment

0 Comments