Latest News
Loading...

കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് കാണക്കാരി പഞ്ചായത്ത് ലൈബ്രേറിയൻ മരിച്ചു



കുറവിലങ്ങാട്: എം.സി റോഡിൽ കുറവിലങ്ങാടിന് സമീപം കാളികാവിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കാണക്കാരി പഞ്ചായത്ത് ലൈബ്രേറിയൻ മരണപ്പെട്ടു. കളത്തൂർ തെക്കേ കല്ലാലിക്കുന്നേൽ (അപോയിമലയിൽ) റ്റോംസൺ ജോർജ് (50) ആണ് അപകടത്തിൽ മരിച്ചത്. 



.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കുറവിലങ്ങാട് ഭാഗത്തുനിന്ന് സ്കൂട്ടറിൽ വരികയായിരുന്ന റ്റോംസൺ, തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.


.


.



Post a Comment

0 Comments