സംസ്ഥാനത്തെ മികച്ച കർഷകനുള്ള കർഷകജ്യോതി പുരസ്കാരം കടപ്ലാമറ്റം പഞ്ചായത്തിലെ കർഷകനായ കിഷോർ വാലുത്തൊട്ടിയിൽ എറണാകുളത്ത് വെച്ച് നടന്ന ചടങ്ങിൽ കൃഷിമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങളും നൂതന കൃഷിരീതികളുടെ പ്രോത്സാഹനവും കർഷക സമൂഹത്തിന് നൽകിയ മാതൃകാപരമായ സംഭാവനകളും പരിഗണിച്ചാണ് സംസ്ഥാനതല പുരസ്കാരം കിഷോറിനെ തേടിയെത്തിയത്.
.കടപ്ലാമറ്റം പഞ്ചായത്തിന്റെ കാർഷിക മേഖലയ്ക്ക് അഭിമാനമായി മാറിയ നേട്ടമാണിത്. കൃഷിയോടുള്ള ആത്മാർഥമായ സമീപനവും കഠിനാധ്വാനവും ശാസ്ത്രീയ കൃഷിരീതികളോടുള്ള താൽപര്യവും മികച്ച കാർഷിക മാതൃകകൾ സൃഷ്ടിക്കാനുള്ള പരിശ്രമവുമാണ് കിഷോറിനെ സംസ്ഥാനതല അംഗീകാരത്തിന് അർഹനാക്കിയത്.
.കാർഷിക രംഗത്ത് പുതിയ തലമുറയെ കൂടി ആകർഷിക്കുകയും കർഷകർക്ക് പ്രചോദനമാകുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ കിഷോർ ശ്രദ്ധേയനായിട്ടുണ്ട്. പരമ്പരാഗത കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും പ്രയോജനപ്പെടുത്തി കാർഷിക ഉൽപാദനവും ഗുണമേന്മയും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി
.





0 Comments