പാലാ കടപ്പാട്ടൂർ എൻ.എൻ.എസ്. ഹിന്ദു ദേവസ്വത്തിന്റെ നേതൃത്വത്തിൽ മഹാദേവാനുഗ്രഹത്തോടെ നിർമിച്ച ‘ശ്രീ മഹാദേവ തപോവൻ’ ആധ്യാത്മിക മന്ദിരത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 21ന് നടക്കും. രാവിലെ 10.45നും 11.15നും മധ്യേ ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം നിർവഹിക്കും.
.
12,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച എ.സി. ഹാളിൽ വിവാഹം, ആധ്യാത്മിക ചടങ്ങുകൾ തുടങ്ങിയവയ്ക്കായി 1,000ലധികം പേർക്ക് പങ്കെടുക്കാവുന്ന സൗകര്യമുണ്ട്. മീനച്ചിലാറിന്റെ തീരത്തെ ശാന്തവും പ്രകൃതിരമണീയവുമായ ക്ഷേത്രാന്തരീക്ഷത്തിലാണ് മന്ദിരം ഒരുക്കിയിരിക്കുന്നത്. വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
.ക്ഷേത്രദർശനം, വിവാഹം, മറ്റ് ആധ്യാത്മിക ആവശ്യങ്ങൾ എന്നിവയ്ക്കായി ദൂരസ്ഥലങ്ങളിൽനിന്നെത്തുന്നവർക്കായി നവീകരിച്ച ശ്രീശങ്കര ഗസ്റ്റ് ഹൗസും പ്രവർത്തിക്കുന്നുണ്ട്. എ.സി., നോൺ എ.സി. വിഭാഗങ്ങളിലായി 30ഓളം മുറികളാണ് ഇവിടെയുള്ളത്.
.ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 9.30ന് രാമപുരം പദ്മനാഭമാരാർ സ്മാരക ക്ഷേത്ര വാദ്യകലാകേന്ദ്രത്തിന്റെ പഞ്ചവാദ്യം നടക്കും. ഉദ്ഘാടനത്തിനുശേഷം 11.15 മുതൽ വാസുദേവം ഭജൻസിന്റെ ‘നാഥാലയം’ ഗാനാഞ്ജലിയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ദേവസ്വം സെക്രട്ടറി സതീഷ് കല്ലക്കുളം , ട്രഷറർ ബാബു കെ.ആർ , കമ്മറ്റിയംഗങ്ങളായ രവി കെ.ആർ , മനോജ് പുതിയ പറമ്പിൽ എന്നിവർ പങ്കെടുത്തു





0 Comments