കടനാട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെ തുടർന്ന് വ്യാപകമായി കൃഷിനാശം സംഭവിച്ചു.. റോഡ് ഗതാഗതം തടസ്സപ്പെട്ട നിലയിലുള്ള... മാനത്തൂർ മറ്റത്തിപ്പാറ റോഡ്.. മാനത്തൂർ പാട്ടത്തിൽ പറമ്പ് റോഡ്.. ഉൾപ്പെടെയുള്ള പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ റോഡുകൾ തകർന്നു.
.പാറമടകൾക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തിരിക്കുന്ന നീലൂർ....കാവുങ്കണ്ടം... മലകളിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിലിനെ തുടർന്ന് വ്യാപകമായി പലരുടെയും കൃഷികൾ നശിച്ചു... വീടുകൾ അപകടസ്ഥിതിയിലായി പലയിടത്തും ഇപ്പോഴും റോഡ് ഗതാഗതം സാധ്യമായിട്ടില്ല... ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കും.. കടയിൽ വെള്ളം കയറിയ കൊല്ലപ്പള്ളിയിലെ വ്യാപാരികൾക്കും സംഭവിച്ചിട്ടുള്ളത്. റോഡ് ഗതാഗതം പുനസ്ഥാപിക്കാനും കർഷകർക്കും ചെറുകിട വ്യാപാരികൾക്കും നഷ്ടപരിഹാരം നൽകാനുമുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല...
.നഷ്ടപരിഹാരങ്ങൾ എത്രയും വേഗം നൽകാനുള്ള നടപടിക്രമങ്ങൾ എടുക്കാത്തതിൽ ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് റെജി നാരായണൻ, ജനറൽ സെക്രട്ടറി പുഷ്പജ PR പാലാ മണ്ഡലം ജനറൽ സെക്രട്ടറി പി ആര്‍ മുരളീധരൻ, ന്യൂനപക്ഷമോർച്ച സംസ്ഥാന കമ്മിറ്റി അംഗം റോജൻ ജോർജ് പ്രതിഷേധിച്ചു
.





0 Comments