Latest News
Loading...

ആരാധനയ്ക്ക് സംഗീതമാധുര്യം പകര്‍ന്ന് കൊച്ചു കലാകാരന്‍ ജൂബെല്‍ ജിയോ ബെന്‍



റോബിന്‍, ഇരുമാപ്ര

2026 ആഗസ്റ്റ് 16 ഞായറാഴ്ച ഇരുമാപ്ര സെന്റ് പീറ്റേഴ്‌സ് CSI ദേവാലയത്തില്‍ അനുഗ്രഹീതമായ സ്ഥിരീകരണ ശുശ്രൂഷ നടന്നു. CSI സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ റൈറ്റ് റവ. വി. എസ്. ഫ്രാന്‍സിസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷ. ആരാധനയ്ക്ക് ഇരുമാപ്ര ചര്‍ച്ച് വികാരി റവ. ബെന്‍ ആല്‍ബര്‍ട്ട്, ക്രൈസ്റ്റ് ചര്‍ച്ച് മങ്കൊമ്പ് വികാരി റവ. Dn. അജോ. എസ്., റവ. പി. വി. ആന്‍ഡ്രൂസ് എന്നിവര്‍ നേതൃത്വം നല്‍കി. വിമന്‍സ് ഫെലോഷിപ്പ് പ്രസിഡന്റ് ശ്രീമതി ഡാര്‍ലി ഫ്രാന്‍സിസും ആരാധനയില്‍ പങ്കെടുത്തു. ആരാധനയുടെ ഭാഗമായി ജോലിയില്‍ ഉയര്‍ന്ന സ്ഥാനക്കയറ്റം ലഭിച്ച സഭാമക്കളെയും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും CSI സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ റൈറ്റ് റവ. വി. എസ്. ഫ്രാന്‍സിസ് തിരുമേനി ആദരിച്ചു. സഭയുടെ സാന്നിധ്യത്തില്‍ നേട്ടം കൈവരിച്ചവരെ ആദരിച്ച ചടങ്ങ് ഏറെ ശ്രദ്ധേയമായി.



.ആരാധനയ്ക്കിടയില്‍ ഓര്‍ഗനില്‍ മനോഹരമായ സംഗീതം പകര്‍ന്ന ജൂബെല്‍ ജിയോ ബെന്‍ എന്ന കൊച്ചു കലാകാരന്റെ കഴിവും ചടങ്ങിന്റെ പ്രത്യേക ആകര്‍ഷണമായി. ഏഴാം ക്ലാസില്‍ പഠിക്കുന്ന ജൂബെല്‍ തന്റെ മനോഹരമായ സംഗീതത്തിലൂടെ ആരാധനയ്ക്ക് കൂടുതല്‍ മിഴിവേകി. വലിയവീട്ടില്‍, മുട്ടം സ്വദേശിയായ ജൂബെല്‍ ജിയോ ബെന്‍ ശാന്തല്‍ ജ്യോതി പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കോട്ടയത്തെ Harp n Lyre-ല്‍ പിയാനോ പരിശീലനം നേടുന്ന ജൂബെല്‍, St. Andrew's CSI Church, Malankaraയിലെ ചര്‍ച്ച് ക്വയറിലും സജീവമാണ്.


.ചെറിയ പ്രായത്തില്‍ തന്നെ സംഗീതത്തില്‍ മികച്ച കഴിവ് പ്രകടിപ്പിക്കുന്ന ജൂബെലിന്റെ ഓര്‍ഗന്‍ വായന ആരാധനയില്‍ പങ്കെടുത്തവരുടെ ശ്രദ്ധ പിടിച്ചുപറ്റി. സംഗീതത്തെ ആരാധനയുടെ ഭാഗമായി മനോഹരമായി ഉപയോഗിച്ച ഈ കൊച്ചുകലാകാരന്റെ കഴിവിനെ സഭാവിശ്വാസികള്‍ ഒന്നടങ്കം അഭിനന്ദിച്ചു. ജൂബെലിന്റെ സംഗീതത്തിലുള്ള കഴിവുകള്‍ ഇനിയും വളര്‍ന്ന് സംഗീതലോകത്തിന് വലിയൊരു മുതല്‍ക്കൂട്ടായി മാറട്ടെയെന്നും, അനേകം വേദികളില്‍ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ ലഭിക്കട്ടെയെന്നും സഭാവിശ്വാസികള്‍ ആശംസിച്ചു. തന്റെ സംഗീതത്തിലൂടെ അനേകം ഹൃദയങ്ങളെ സ്പര്‍ശിക്കാനും വരുംകാലങ്ങളില്‍ നിരവധി ആരാധനകള്‍ക്കും സംഗീതശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കാനും സര്‍വ്വശക്തനായ ദൈവം ജൂബെലിനെ അനുഗ്രഹിക്കട്ടെയെന്നും അവര്‍ ആശംസിച്ചു,. 



.ജൂബെലിന്റെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും സംഗീതപഠനത്തിന് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സഭാവിശ്വാസികള്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. അവരുടെ സ്‌നേഹവും പ്രോത്സാഹനവും ജൂബെലിന്റെ സംഗീതയാത്രയ്ക്ക് വലിയ ശക്തിയാകട്ടെയെന്നും ആശംസിച്ചു. ''ചെറിയ കൈകളില്‍ വിരിയുന്ന വലിയൊരു സംഗീതസ്വപ്നം'' എന്ന വിശേഷണത്തിന് അര്‍ഹനായ ജൂബെല്‍ ജിയോ ബെന്‍ ഇനിയും ഉയരങ്ങളിലേക്ക് വളരട്ടെയെന്നും, ദൈവം നല്‍കിയ ഈ സംഗീതപ്രതിഭ അനേകര്‍ക്ക് അനുഗ്രഹമായി മാറട്ടെയെന്നും ഇരുമാപ്ര സെന്റ് പീറ്റേഴ്‌സ് CSI ദേവാലയത്തിലെ സഭാവിശ്വാസികള്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു. 




Post a Comment

0 Comments