ഈരാറ്റുപേട്ട: ദുരന്തമുഖത്ത് പ്രളയബാധിതർക്ക് ചെറിയൊരു കൈത്താങ്ങായി പ്രമുഖ വ്ലോഗറും സിനിമാതാരവുമായ മുഹമ്മദ് ഇർഫാൻ. ഈരാറ്റുപേട്ട പൗരാവലിയും നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ദുരിതാശ്വാസ കളക്ഷൻ സെന്ററിലേക്ക് ദുരിതബാധിതർക്കായി വസ്ത്രങ്ങൾ നൽകിയാണ് ഇർഫാൻ മാതൃകയായത്.
.ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി. പി. നാസറിന് അദ്ദേഹം വസ്ത്രങ്ങൾ നേരിട്ട് കൈമാറി. ദുരന്തസമയത്ത് ചെറുതെങ്കിലും സ്നേഹത്തോടെ നീട്ടുന്ന ഓരോ സഹായവും ദുരിതം അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
.ദുരന്തബാധിതരെ സഹായിക്കാനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഈരാറ്റുപേട്ടയുടെ കൂട്ടായ്മയ്ക്കും നഗരസഭയുടെ പ്രവർത്തനങ്ങൾക്കും വലിയ പിന്തുണയാണ് നാനാഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
.





0 Comments