പ്രളയ ദുരിതത്തിൽ പെട്ട വ്യാപാരികൾക്ക് കടകൾ വൃത്തിയാക്കുന്നതിനായി അനുവദിച്ച പതിനായിരം രൂപ പര്യാപ്തമല്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എൻ വാസവൻ. റാന്നിയിൽ എത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രളയം നാശംവിതച്ച ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും എത്തിയില്ല എന്നും അദ്ദേഹം ചോദിച്ചു.ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന പ്രളയ ദുരിതബാധിതർക്ക് ആവശ്യസാധനങ്ങളുടെ കൈമാറൽ ഈരാറ്റുപേട്ടയിൽ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..
.ദുരിത സമയത്ത് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്ര ശരിയായ നടപടി അല്ലെന്ന് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച ഡി വൈ എഫ് ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയ്ക് സി തോമസ് പറഞ്ഞു..ഡി വൈ എഫ് ഐ ഈരാറ്റുപേട്ട ഈസ്റ്റ് മേഖല സെക്രട്ടറി അജ്മൽ പി മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ലോക്കൽ സെക്രട്ടറി പി എ ഷെമീർ, എക്സ് എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ, സിപിഐഎം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ രമാ മോഹൻ, ജോയ് ജോർജ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ബി സുരേഷ് കുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത്,
.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഡ്വക്കേറ്റ് അക്ഷയ് ഹരി, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജെറി വർഗീസ്, സിപിഐഎം പാർലമെന്ററി പാർട്ടി ലീഡർ ഇ എ സവാദ്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എ എം എ ഖാദർ, എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
.ഡിവൈഎഫ്ഐ ഈരാറ്റുപേട്ട മേഖല സെക്രട്ടറി റാഫി കൊല്ലം പറമ്പിൽ പ്രളയ ബാധിതർക്കുള്ള ആവശ്യസാധനങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഈരാറ്റുപേട്ടയിലെ സന്നദ്ധ സേവന സംഘടനകൾ ആയ ടീം എമർജൻസി,ടീം നന്മക്കൂട്ടം, ടീം റെസ്ക്യൂ ഫോഴ്സ് കേരള, ഭഗത് സിംഗ് യൂത്ത് ഫോഴ്സ് അംഗങ്ങളെ ആദരിച്ചു.





0 Comments