Latest News
Loading...

കുന്നോന്നിയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നാളെ




കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷവും ജയന്തിദിന സമ്മേളനവും വിവിധ പരിപാടികളോടെ നടക്കും. ശാഖയുടെയും വനിതാസംഘത്തിന്റെയും കുടുംബയൂണിറ്റുകളുടെയും മറ്റ് പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ.



.രാവിലെ 5.30ന് ക്ഷേത്രനട തുറക്കൽ, അഭിഷേകം, ഉഷഃപൂജ എന്നിവ നടക്കും. രാവിലെ 9ന് സുരേന്ദ്രൻ കുറ്റിക്കാട്ടിലിന്റെ ഭവനാങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന ജയന്തിദിന ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് മതിയത്ത് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ക്ഷേത്രത്തിൽ തന്ത്രി ബ്രഹ്മശ്രീ സനത്ത് തന്ത്രികളുടെയും മേൽശാന്തി അജേഷ് ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ മഹാഗുരുപൂജ നടക്കും.


.തുടർന്ന് നടക്കുന്ന ജയന്തിദിന സമ്മേളനത്തിൽ കുമാരി അമൃത രാജേഷ് ഗുരുസ്മരണ നടത്തും. ശാഖാ പ്രസിഡന്റ് കെ.ആർ. രാജീഷ് അധ്യക്ഷത വഹിക്കും. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. സമ്മേളനം ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വാ മോഹൻ ചതയദിന സന്ദേശം നൽകും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന മധുമോൻ പങ്കെടുക്കും.


.ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. എസ്.എസ്.എൽ.സി വിഭാഗത്തിലെ അവാർഡുകൾ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സുജിത്ത് പി.സി., പ്ലസ് ടു വിഭാഗത്തിലെ അവാർഡുകൾ 12-ാം വാർഡ് മെമ്പർ നിഷ സാനു, ഡിഗ്രി വിഭാഗത്തിലെ അവാർഡുകൾ ഏഴാം വാർഡ് മെമ്പർ ആനിയമ്മ സണ്ണി എന്നിവർ വിതരണം ചെയ്യും.
തുടർന്ന് മഹാപ്രസാദമൂട്ടും നടക്കും.


.



Post a Comment

0 Comments