പാലാ: പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗമായിരുന്ന നെൽസൺ ഡാൻ്റെയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും സന്നദ്ധ രക്തദാന ക്യാമ്പും പാലാ ഡി വൈ എസ് പി ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഡി വൈ എസ് പി ഓഫീസ് അങ്കണം വേദിയാക്കിയ നടപടി അഭിനന്ദനാർഹമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പറഞ്ഞു.
.പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പാലാ ബ്ലഡ് ഫോറം ചെയർമാനും പാലാ ഡി വൈ എസ് പിയുമായ കെ. സദൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ. ക്യാമ്പിന്റെയും അനുസ്മരണ പരിപാടിയുടെയും ഉദ്ഘാടനം നിർവഹിച്ചു.
നെൽസൺ ഡാൻ്റെയുടെ പിതാവ് പ്രഫ. ഡാൻ്റെ, പാലാ എസ്.എച്ച്.ഒ. റ്റോമിൻ ജോസ്, ഡോ. പി.ഡി. ജോർജ്, സാബു അബ്രാഹം, ബൈജു കൊല്ലംപറമ്പിൽ, രാജേഷ് കുര്യനാട്, സജി വട്ടക്കാനാൽ, പ്രഫ. സുനിൽ തോമസ്, ഫെഡറൽ ബാങ്ക് പ്രതിനിധി അരുൺ പോൾ, ഷാജി തകടിയേൽ, ജയ്സൺ പ്ലാക്കണ്ണി, ക്യാപ്റ്റൻ സതീഷ് തോമസ്, ജോമി സന്ധ്യാ, പ്രിൻസ് ബി.എം.ടി.വി., ഷാജി സെബാസ്റ്റ്യൻ, തോമസ് കാവുംപുറം, ജോമോൻ ഓടയ്ക്കൽ, സിസ്റ്റർ ബിൻസി എഫ്.സി.സി. എന്നിവർ സംസാരിച്ചു.
.ഡോ. നേഹ, റീനാ തോമസ്, പോലീസ് ഉദ്യോഗസ്ഥരായ മറിയാമ്മ ജേക്കബ്, ശുഭ എസ്., ഇമ്മാനുവൽ മേക്കലാത്ത് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
.‘രക്തദാനം മഹാദാനം’ എന്ന സന്ദേശം ഹൃദയത്തിലേറ്റി നിരവധി തവണ രക്തം ദാനം ചെയ്തിരുന്ന നെൽസൺ ഡാൻ്റെ പാലാ ബ്ലഡ് ഫോറത്തിന്റെ സജീവ സാന്നിധ്യമായിരുന്നു. പാലാ കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിലുള്ള വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ കെമിസ്ട്രി അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു






0 Comments