പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം വണ്ടൻ പ്ലാവിൽ ഉരുൾപൊട്ടലിൽ വീട് ഒലിച്ചുപോയി. പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്.
ഇരുവരെയും കണ്ടെത്താനായിട്ടില്ല. കുന്നിൻ മുകളിൽ നിന്നും കുത്തിയൊലിച്ചെത്തിയ വെള്ളം വീട് പൂർണമായും ഒഴുകി കൊണ്ടുപോയി.
.വാർത്ത വീടിൻ്റെ ടെറസ് ഭാഗം ദൂരഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്. സമീപത്ത് വീടുകൾ ഉണ്ടായിരുന്നെങ്കിലും ഈ വീട് മാത്രമാണ് ദുരന്തത്തിൽ പെട്ടത്. ആദ്യം ലഭിച്ച വിവരം അനുസരിച്ച് വീട് മണ്ണിനടിയിൽ ആണെന്നായിരുന്നു വിവരമെങ്കിലും നിലവിൽ വീട് ഇരുന്ന സ്ഥലം പോലും വ്യക്തമല്ല.
പ്രദേശമാകെ കുത്തിയൊലിച്ചു പോയ നിലയിലാണ്. ചെളി നിറഞ്ഞ പ്രദേശത്ത് അപകടത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്. ഫയർഫോഴ്സും നാട്ടുകാരും സംഭവസ്ഥലത്തുണ്ട്.
.




0 Comments