മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വെള്ളറ ആറാം വാർഡിൽ ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും അംഗൻവാടി കെട്ടിടത്തിന് ഗുരുതര നാശനഷ്ടമുണ്ടായി. കെട്ടിടത്തിന്റെ ഓടും ഭിത്തിയും പൂർണമായും തകർന്ന നിലയിലാണ്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടികൾ ഇല്ലാത്ത സമയത്താണ് അപകടമുണ്ടായതെന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
.സംഭവത്തെ തുടർന്ന് അംഗൻവാടിയുടെ സുരക്ഷയെക്കുറിച്ച് പ്രദേശവാസികൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ കെട്ടിടം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകൾ കെട്ടിടം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അംഗൻവാടി പുനർനിർമിക്കുകയോ സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയോ ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
.മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അപകടസാധ്യതയുള്ള പൊതുകെട്ടിടങ്ങൾ പരിശോധിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
_Robin Erumapra_




0 Comments