Latest News
Loading...

വഴിയരികില്‍ കണ്ടെത്തിയ വയോധികനെ മരിയസദനത്തിലെത്തിച്ചു



അവശനിലയില്‍ പാലാ ന്യൂ ബസാര്‍ റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുന്നില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ മരിയസദനത്തിലേയ്ക്ക് മാറ്റി.  കുറിച്ചിത്താനം സ്വദേശി മോഹനന്‍ എന്ന വയോധികനെയാണ് തീര്‍ത്തും അവശനിലയില്‍ കണ്ടെത്തിയത്.  വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ മായ രാഹുലിന്റെ നിര്‍ദ്ദേശപ്രകാരം നഗരസഭ ജീവനക്കാര്‍ സ്ഥലത്തെത്തി അദ്ദേഹത്തെ  മരിയസദനത്തില്‍ എത്തിച്ചു.




വയോധികന് ആവശ്യമായ പ്രാഥമിക പരിചരണവും സംരക്ഷണവും ഉറപ്പാക്കിയതായി നഗരസഭ അധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ അവശനിലയില്‍ കഴിയുന്നവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കാന്‍ പൊതുജനങ്ങളോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ മായ രാഹുല്‍ അഭ്യര്‍ഥിച്ചു

.





Post a Comment

0 Comments