Latest News
Loading...

സ്‌കൂട്ടര്‍ അപകടങ്ങളില്‍ 4 പേര്‍ക്ക് പരിക്കേറ്റു

Reprecentative Image


2 സ്‌കൂട്ടര്‍ അപകടങ്ങളിലായി നാല് പേര്‍ക്ക് പരിക്കേറ്റു. പാലാ ഏറ്റുമാനൂര്‍ റോഡില്‍ കുമ്മണ്ണൂരില്‍ നടന്നു പോകുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ചു വഴിയാത്രക്കാരനായ കെഴുവംകുളം സ്വദേശി ശശികുമാറിന് ( 65 ) പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികന്‍ കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് (24 )നും പരിക്കുണ്ട്. 

 ഇന്നലെ ഉച്ചയ്ക്ക് കൊച്ചു കൊട്ടാരത്തില്‍ വച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് തോടനാല്‍ സ്വദേശികളായ  രജനി ( 40 ) ആദിനാദ് ( 11 )എന്നിവര്‍ക്ക് പരുക്കേറ്റു. അപകടങ്ങളില്‍ പരിക്കേറ്റ 4 പേരെയും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ  മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.



.


.





Post a Comment

0 Comments