രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരിലാണ് അവിശ്വാസ നോട്ടീസ് നല്കിയതെന്നാണ് നോട്ടീസ് സമര്‍പ്പിച്ച പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവില്‍ പറഞ്ഞെങ്കിലും അത് പാസാകണമെങ്കില്‍ ചില കടമ്പകളും ബാക്കി. 26 അംഗ കൗണ്‍സിലില്‍ 14 പേരെങ്കിലും എത്തിയാലേ കോറം തികഞ്ഞ് അവിശ്വാസ ചര്‍ച്ച നടക്കൂ. 12 പേരാണ് എല്‍ഡിഎഫിലുള്ളത്. ഈ നിലയ്ക്ക് യോഗം ചേരാന്‍ സ്വതന്ത്ര മുന്നണിയിലെ അംഗങ്ങളോ കോണ്‍ഗ്രസ്-യുഡിഎഫ് അംഗങ്ങളോ പങ്കെടുക്കണം.
സ്വതന്ത്ര മുന്നണിയ്ക്ക് ഇനി പിന്തുണയില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പലതവണ പറഞ്ഞുകഴിഞ്ഞു. കോറം തികയ്ക്കുക എന്ന വെല്ലുവിളിയാണ് എല്‍ഡിഎഫിനുള്ളത്. 15 ദിവസത്തിനുള്ളില്‍ യോഗം ചേരണമെന്നിരിക്കെ വരുംദിവസങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ഇതില്‍ നിര്‍ണായകമാവുക.




0 Comments