ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ മികവിലേക്കുള്ള പുതിയ ചുവടുവെപ്പായി ‘ വിഷൻ 2029’ ന് തുടക്കമായി. വേഗത്തിൽ മാറുന്ന ആഗോള സാഹചര്യത്തിൽ വിദ്യാർത്ഥികൾ പരീക്ഷാവിജയത്തിൽ മാത്രം ഒതുങ്ങാതെ നേതൃത്വശേഷി, ആശയവിനിമയ വൈദഗ്ധ്യം, ഡിജിറ്റൽ പ്രാവീണ്യം, പരിസ്ഥിതി ഉത്തരവാദിത്തം, സാമൂഹിക പ്രതിബദ്ധത, നവീകരണ മനോഭാവം, ആഗോള സജ്ജത എന്നിവയോടെ വളരേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് വിഷൻ 2029 രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ നിർവഹിച്ചു.
മുൻ ഹയർ സെക്കന്ററി വകുപ്പ് ഡയറക്ടർ കെ. സുരേഷ് കുമാർ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. വിഷൻ 2029 ചെയർമാൻ ഡോ. എം.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.കെ. ഫരീദ് ഉദ്ഘാടന സന്ദേശം നൽകി. സ്കൂൾ മാനേജർ എം.കെ. അൻസാരി വിഷൻ പദ്ധതിയുടെ സമഗ്ര അവതരണം നടത്തി. പ്രിൻസിപ്പൽ പി.പി. താഹിറ സ്വാഗതവും ഹെഡ്മിസ്ട്രസ് എം.പി. ലീന നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.വി. ലാലി, അലുംനി അസോസിയേഷൻ പ്രസിഡന്റ് അയിഷ മോൾ, എം.ഇ.ടി അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ ഡിപ്പാർട്ടുമെന്റുകൾക്കുള്ള അവാർഡുകൾ കെ. സുരേഷ് കുമാർ ഐ.എ.എസിൽനിന്ന് അധ്യാപകർ ഏറ്റുവാങ്ങി. പരിപാടിയുടെ മുന്നോടിയായി രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ജോർജ് കരുണക്കൽ നയിച്ച സംഘടിപ്പിച്ച ട്രെയിനിങ് സെഷനും സംഘടിപ്പിച്ചു




0 Comments