Latest News
Loading...

സമ്മാനദാനം നടത്തി



കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ 2026 FIFA വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു. വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി. ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി. 



.സ്കൂൾ മാനേജർ ഫാ.തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് PTA പ്രസിഡന്റ് .സുബി തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർപ്രിൻസ് അലക്സ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോസഫ് K.M കൃതജ്ഞതയും അർപ്പിച്ചു സംസാരിച്ചു. CMAT LP വിജയികൾക്കുള്ള മെഡലുകളും സ്പോർട്സ് ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സമ്മാനങ്ങളും ചാന്ദ്രദിനാഘോഷം തുടങ്ങി മറ്റ് വിവിധ മത്സരങ്ങളിൽ  വിജയികളായവർക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ നൽകുകയുണ്ടായി.


.





Post a Comment

0 Comments