ആരോഗ്യമന്ത്രി കെ മുരളീധരന്‍ കോട്ടയം ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയായ കായകല്‍പ്പത്തില്‍ പാലാ ജനറലാശുപത്രിയിലേയക്ക് ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികള്‍ നേടിയെടുത്തതായി കൗണ്‍സിലര്‍മാര്‍. പാലാ നഗര സഭ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുലിന്റെ പിന്തുണയോടെ കൂടി പാലാ നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ രജിത പ്രകാശും കൗണ്‍സിലര്‍ ടോണി തൈപ്പറമ്പിലുമാണ് ആശുപത്രി ഭരണസമിതി അംഗങ്ങള്‍ എന്ന നിലയില്‍ ജനറല്‍ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം, കൗണ്‍സിലര്‍ ലിസികുട്ടി മാത്യുവുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ആശുപത്രിയുടെ വികസനത്തിനുവേണ്ടി അടിയന്തരമായി ലഭ്യമാക്കേണ്ട സൗകര്യങ്ങള്‍ മന്ത്രിക്ക് മുമ്പില്‍ സമൃദ്ധമായി അവതരിപ്പിക്കുവാന്‍ ഇരുവര്‍ക്കുമായി.
.അത്യന്താധുനിക ക്യാന്‍സര്‍ ചികിത്സ മെഷീന്‍ ആശുപത്രിയില്‍ ലഭ്യമാകുന്നതിന് 30 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്ത് ആദ്യമായിട്ടാവും ഏതെങ്കിലും ഒരു ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ഇത്തരത്തിലൊരു ചികിത്സാ സൗകര്യം ഒരുങ്ങുക. രോഗികളുടെയും സന്ദര്‍ശകരുടെയും സൗകര്യാര്‍ത്ഥം കേടായ ലിസ്റ്റുകള്‍ക്ക് പകരം പുതുതായി 2 ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിയും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമേ 250 കിലോ വോട്ടിന്റെ സോളാര്‍ പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാര്‍ ധനസഹായവും ആശുപത്രിക്ക് മന്ത്രി ഉറപ്പുനല്‍കി.
.രോഗികള്‍ക്ക് ആശ്വാസകരമായ രീതിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം വീതം കാര്‍ഡിയോളജിസ്റ്റിന്റെയും നെഫ്രോളജിസ്റ്റിന്റെയും സേവനമാണ് ആശുപത്രിയില്‍ സജ്ജമാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയത്. ഇതിനുപുറമേ പോസ്റ്റുമോര്‍ട്ടം സുഗമമായി നടക്കുന്നു എന്ന് ഉറപ്പ് വരുത്തുവാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഫോറന്‍സിക് സര്‍ജറി സേവനവും ആശുപത്രിയില്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.




0 Comments