Latest News
Loading...

കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒ.പി വിഭാഗങ്ങള്‍ പുനരാരംഭിക്കണം. ജയ്‌സണ്‍മാന്തോട്ടം



പാലാ കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്ന് ഇന്ന് കോട്ടയം സി.എം.എസ് കോളജ് ആരോഗ്യ വകുപ്പു മന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യ വകുപ്പിനായുള്ള കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയില്‍ മുന്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്‌സണ്‍ മാന്തോട്ടം ആരോഗ്യ വകുപ്പു മന്ത്രിയോട്  ആവശ്യപ്പെട്ടു. ഈ വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ പകരം ക്രമീകരണം ഏര്‍പ്പെടുത്താതെ മാറ്റിയതിനെ തുടര്‍ന്നാണ് ചികിത്സാ വിഭാഗങ്ങള്‍ ഇല്ലാതായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



.പരാതിയില്‍ സത്വര നടപടി സ്വീകരിക്കുവാന്‍ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രമീകരണം ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉറപ്പു നല്‍കി. ജോലി ക്രമീകരണവ്യവസ്ഥയില്‍ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ നിയമനം നടത്തുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മറുപടി നല്‍കി. ഡയഗണോ സ്റ്റിക് കോംപ്ലക്‌സിലേയ്ക്ക് ഉപകരണങ്ങള്‍ക്കായി അനുവദിച്ച 4.25 കോടി രൂപയുടെ പുതിയ ഭരണാനുമതി ലഭ്യമാക്കുക. ബജറ്റില്‍ വകയിരുത്തിയ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുക, സ്‌ട്രോക്ക് യൂണിറ്റ്, ഇന്‍ഫെര്‍ട്ടിലിറ്റി , ബ്ലഡ് ബാങ്ക്, ട്രോമാകെയര്‍ വിഭാഗങ്ങള്‍ ആരംഭിക്കുക , .ക്യാന്‍സര്‍ വിഭാഗത്തില്‍ ഡോക്ടര്‍ തസ്തികള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 



.നിവേദനങ്ങളിലും പരാതികളിലും ഉചിതമായ നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു. നഗരസഭയെ പ്രതിനിധീകരിച്ച് ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിത പ്രകാശ്, കൗണ്‍സിലര്‍മാരായ ടോണി തൈപ്പറമ്പില്‍, ലിസികുട്ടി മാത്യു എന്നിവരും പങ്കെടുത്തു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രിക്ക് നിവേദനവും നല്‍കി.





Post a Comment

0 Comments