നിർമ്മാണ മേഖലയിലെ കോൺട്രാക്ടർമാർ ഉന്നയിക്കുന്ന ന്യായമായ എല്ലാ ആവശ്യങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പറഞ്ഞു. ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പാലാ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ മാതൃകയിൽ നിർമ്മാണ പ്രവൃത്തികളുടെ നിരക്ക് എല്ലാ വർഷവും പുതുക്കി നിശ്ചയിക്കുന്ന ‘റേറ്റ് റിവിഷൻ’ സംവിധാനം കേരളത്തിലും നടപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യം നിയമസഭയിൽ ഉൾപ്പെടെ ഉന്നയിച്ചിട്ടുണ്ടെന്നും എം.എൽ.എ. വ്യക്തമാക്കി.
പി.ഡബ്ല്യു.ഡി. പ്രവൃത്തികൾക്ക് പുറമേ തദ്ദേശ സ്ഥാപനങ്ങളുടെയും എം.എൽ.എ. ഫണ്ടിന്റെയും പ്രവൃത്തികൾ ഏറ്റെടുക്കുന്ന കോൺട്രാക്ടർമാർക്ക് ബില്ലുകൾ ബാങ്ക് വഴി ഡിസ്കൗണ്ട് ചെയ്ത് പണം ലഭ്യമാക്കുന്ന ‘ബിൽ ഡിസ്കൗണ്ടിംഗ്’ സംവിധാനം കെ.എസ്.എഫ്.ഇ. അല്ലെങ്കിൽ കെ.എസ്.ഐ.ഡി.സി. മുഖേന നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ ജില്ലാ സെക്രട്ടറി മാത്തച്ചൻ വടാന സ്വാഗതം ആശംസിച്ചു.
.താലൂക്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എസ്. അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സുധാകരൻ പി.എൻ. റിപ്പോർട്ട് അവതരിപ്പിച്ചു. അനിൽ കെ. കുര്യൻ, സജി ടി. ചാക്കോ, എം.എൻ. പ്രഭാകരൻ നായർ, സോണി മാത്യു, ജോഷി ചാണ്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ പുതിയ താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി ജോർജ് ജോസഫ് നന്ദി രേഖപ്പെടുത്തി.




0 Comments