Latest News
Loading...

ഡോക്ടേഴ്സ് ഡേ ആചരണം



പാലാ സെൻ്റ് മേരീസ് ജി.എച്ച്.എസ്.എസിലെ അധ്യാപകരുടെനേതൃത്വത്തിൽ കുട്ടികളും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ,റെഡ് ക്രോസ് കേഡറ്റ്സ് എന്നിവർ ചേർന്ന് ഡോക്ടേഴ്സ് ഡേ ആചരണം സംഘടിപ്പിച്ചു. പാലാ ജനറൽ ആശുപത്രിയിലെയും പാലാ ഗവൺമെൻറ് ഹോമിയോ ഹോസ്പിറ്റലിലെയും ഡോക്ടർമാർക്ക് വിദ്യാർത്ഥികൾ കേക്കുകൾ നൽകുകയും ആശംസ ഗാനമാലപിച്ച് പൂക്കൾ നൽകുകയും ചെയ്തു. 



ഹെഡ്‌മിസ്‌ട്രസ് സി. അനില ആശംസകൾ അർപ്പിച്ചു. പാലാ ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ അഭിലാഷ് റ്റി.പി , പാലാ ഗവൺമെൻ്റ് ഹോമിയോ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സാജൻ ചെറിയാൻ, മെഡിക്കൽ ഓഫീസർ ഡോകാർത്തിക വിജയകുമാർ എന്നിവർ കുട്ടികളോട് സംസാരിക്കുകയും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. കോർഡിനേറ്റർമാരായ സിസ്റ്റർ അർച്ചന എഫ് സി. സി , സിസ്റ്റർ അച്ചാമ്മ ജോസഫ്, ശ്രീമതി ബ്രിജി ജോസഫ്, ശ്രീമതി ജാസ്മിൻ ജോർജ് തുടങ്ങിയവർ നേതൃത്വം നല്കി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments