ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ ദൈനംദിന ആവശ്യങ്ങൾക്കായി ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ നേതൃത്വത്തിൽ കസേരകൾ കൈമാറി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ (സി.ഐ) ശ്രീജിത്ത് ബി. എസ്. സാറിന്, ടീം റെസ്ക്യൂ ഫോഴ്സ് കേരള രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, എക്സിക്യൂട്ടീവ് അംഗം നൗഷാദ് അണ്ണാമലപറമ്പിൽ എന്നിവർ ചേർന്നാണ് കസേരകൾ ഔദ്യോഗികമായി കൈമാറിയത്.
.
നാടിന്റെ രക്ഷാപ്രവർത്തനങ്ങളിലും ജനസേവന രംഗത്തും സജീവമായി നിലകൊള്ളുന്ന സംഘടന, ജനമൈത്രി പോലീസുമായി ചേർന്നുള്ള ഇത്തരം സേവന പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം വീണ്ടും തെളിയിച്ചിരിക്കുകയാണ്. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്കും സേനാംഗങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സഹായം നൽകിയത്. ചടങ്ങിൽ പോലീസ് ഉദ്യോഗസ്ഥരും ടീം റെസ്ക്യൂ ഫോഴ്സ് കേരളയിലെ മറ്റ് ഭാരവാഹികളും പങ്കെടുത്തു.
.




0 Comments